വഴിയിൽ കളഞ്ഞുകിട്ടിയ പണവും സ്വർണ്ണവുമടങ്ങിയ ബാഗ് രാജപുരം സ്റ്റേഷനിൽ ഏൽപ്പിച്ച് കൊട്ടോടിയിലെ ഭാസ്ക്കരൻ ആശുപത്രി കുറിപ്പിൽ നിന്നും ഉടമസ്ഥയെ കണ്ടെത്തി ബാഗ് തിരിച്ചേൽപ്പിച്ച് പോലീസ്
രാജപുരം: ബളാംതോടിനും അരിപ്രോടിനും ഇടയ്ക്ക് നിന്നും വീണു കിട്ടിയ 2000 രൂപയും സ്വർണ മോതിരവുമടങ്ങിയ ലേഡീസ് ബാഗ് ഭാസ്കരൻ കൊട്ടോടി എന്നയാൾ രാജപുരം സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി.
ബാഗ് സ്റ്റേഷനിൽ ജി.ഡി ചാർജ് ഉള്ള അജിനെ ഏല്പിച്ചു, ഉടമസ്ഥനെക്കുറിച്ച് വിവരം ലഭിക്കാൻ പേഴ്സ് പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ടയാളുടെ യാതൊരു വിധ രേഖയും കണ്ടെത്താൻ സാധിച്ചില്ല. ബാഗിൽ ഉണ്ടായിരുന്ന ഒരു തുണ്ടു കടലാസ് നോക്കിയതിൽ അതിൽ ജില്ലാ ആശുപത്രിയിൽ ഐ.പിയിൽ ഉണ്ടായിരുന്ന രേഖയാണെന്ന് കണ്ടെത്തി, അതിലെ ഐ.പി നമ്പർ വെച്ച് ജില്ലാ ആശുപത്രിയിലെ ഔട്ട് പോസ്റ്റിലെ പോലീസുകാരനെ ബന്ധപ്പെടുകയും പേഴ്സിന്റെ ആളുടെ ഫോൺ നമ്പർ ലഭിക്കുകയും തുടർന്ന് അവരെ ബന്ധപ്പെട്ട് പേഴ്‌സ് ഉടമസ്ഥന് കൈമാറുകയായിരുന്നു.
ഐ.പി നമ്പർ വച്ച് ബാഗിൻ്റെ ഉടമസ്ഥയെ കണ്ടെത്താൻ പ്രയത്നിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജിനും ജിഡി ചാർജ് അജിനും കൂടാതെ ബാഗ് കൃത്യമായി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഭാസ്ക്കരനും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
No comments