Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണം വിപണന മേളയ്ക്ക് തുടക്കമായി


കുന്നുംകൈ:  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കുടുംബശ്രീ സിഡിഎസ്‌ എന്നിവയുടെ സഹകരണത്തോടെ  ഓണ  വിപണനമേള ഭീമനടിയിലും നർക്കിലക്കാടും ആരംഭിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ സി.വി. അഖില അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി.സുരേശൻ, ബിന്ദു മുരളീധരൻ, ശാന്തി കൃപ സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ കൃഷി ഓഫീസർ വി.വി.രാജീവൻ എന്നിവർ സംസാരിച്ചു . പരിപാടിയിൽ സി ഡി എസ് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ  അംഗങ്ങളും പങ്കെടുത്തു.

No comments