Breaking News

കോമൺവെൽത്ത് ഗെയിംസ് ഇരട്ട മെഡൽ ജേതാവ് ചെറുപുഴ സ്വദേശിനിയായ ട്രീസ ജോളിക്ക് D.Y.F.Iയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം


ചെറുപുഴ: 2022 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ വെള്ളി, വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം ജന്മനാട്ടിലെത്തിയ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ട്രീസ ജോളി മാത്യുവിന് DYFI പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നൽകി. കണ്ണൂര്‍ എയർപോർട്ടിലെത്തിയ ട്രീസ ജോളിയെ ജില്ലാ വെെസ് പ്രസിഡന്റ് പി.പി സിദിന്‍, ബ്ലോക്ക് ട്രഷറര്‍ അരുണ്‍ പ്രേം, ജോ. സെക്രട്ടറി പി.നിതിന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


തുടര്‍ന്ന് ചെറുപുഴയില്‍ നിന്ന് നിരവധി ബെെക്കുകളുടെ അകമ്പടിയോടെ ട്രീസ ജോളിയെയും ഒപ്പം മാതാപിതാക്കളായ ജോളി മാസ്റ്ററെയും ഡെയ്സി ടീച്ചറെയും പുളിങ്ങോത്തെ ഭവനത്തിലേക്ക് ആനയിച്ചു. ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഷീമ , സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലന്‍, ബ്ലോക്ക് സെക്രട്ടറി പി.പി സിദിന്‍, പ്രസിഡന്റ് വി.പി രജീഷ്, ട്രഷറര്‍ അരുണ്‍ പ്രേം, പി.നിതിന്‍, നമിത സി.എ എന്നിവര്‍ നേതൃത്വം നല്‍കി.

No comments