Breaking News

പരപ്പയിൽ കോൺക്രീറ്റ് ജോലിക്കായി വന്നവെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേരെ കാണാതായിപരിസരത്ത് ചോരപ്പാടുകൾ


 വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പരപ്പയിൽ സിവിൽ എഞ്ചിനിയറും കെട്ടിട നിർമ്മാണ കരാറുകാരനുമായ അഫ്സൽ എന്നയാളുടെ കീഴിൽ കോൺക്രീറ്റ് ജോലിക്കായി കഴിഞ്ഞ ദിവസം വന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ വിപുൽ റോയി, പൊദൊ റോയി എന്നിവർ  അവരുടെ പരപ്പയിലുള്ള  കോർട്ടേഴ്സിൽ നിന്നും  ഇന്ന്  രാവിലെ മുതൽ കാണാതായിട്ടുണ്ട്. കോർട്ടേഴ്സിൻ്റെ പരിസരത്തും, സമീപത്തുള്ള റോഡിലുമായി രക്ത തുള്ളികളും കാണുന്നുണ്ട്. കോൺട്രാക്ടറുടെ ഉടമസ്ഥതയിലുള്ള  മൂന്ന് കോൺക്രീറ്റ് കട്ടിംഗ്, മെറ്റൽ കട്ടിങ്ങ് മെഷീനുകളും കാണാതാവുകയും തൊട്ടടുത്ത റൂമിൽ താമസിക്കുന്ന മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയുടെ ആധാർ കാർഡ് അടങ്ങിയ ബാഗും കാണാതായിട്ടുണ്ട്. ഇതിൽ പൊദൊ റോയി എന്നയാളുടെ ടവർ ലൊക്കേഷൻ കൊയിലാണ്ടി എന്ന് കാണിക്കുന്നുണ്ട്. വിപുൽ ഫോൺ ഉപയോഗിക്കുന്നില്ല.

No comments