Breaking News

ലഹരിക്കെതിരെ പോരാടാൻ വിവിധ കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ


വെള്ളരിക്കുണ്ട്: ലഹരിക്കെതിരെ ജനകീയ കവചവുമായി  ഡിവൈഎഫ്ഐ വിവിധ കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിച്ചു. ബാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

 ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ

 ജനകീയ സദസ്സ് സംഘടിപ്പിച്ചു. ജനകീയ സദസ്സ് വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ വിജയകുമാർ എം പി ഉദ്ഘാടനം ചെയ്തു

എക്സൈസ് പ്രിവന്റിവ് ഓഫീസർ എം ജി രഘുനാഥൻ ക്ലാസ്സ് കൈകാര്യം ചെയ്തു.

ജനകീയ സദസ്സിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി ഗോപാലകൃഷ്ണൻ, ബാനം ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമാദേവി, DYFI പനത്തടി ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ബി പി,മുൻ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബാനം കൃഷ്ണൻ,  സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ശ്രീ ടിവി ജയചന്ദ്രൻ,സ്കൂൾ പിടിഎ പ്രസിഡണ്ട്  ശ്രീ ശ്രീ കെ എൻ അജയൻ, ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീമതി പി കെ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

ഡി വൈ എഫ് ഐ ബാനം മേഖല പ്രസിഡന്റ് ഷൈജൻ കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി എം വി ജഗന്നാഥ്‌ സ്വാഗതം പറഞ്ഞു.


ഡിവൈഎഫ്ഐ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടോടിയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. സിപിഐ എം രാജപുരം ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് രതീഷ് ഒരള അധ്യക്ഷയായി. കൊട്ടോടി ഗവ  ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എ   അനിൽകുമാർ, പഞ്ചായത്ത് മെമ്പർമാരായ എം കൃഷ്ണകുമാർ , ജോസ് പുതുശ്ശേരിക്കലായിൽ എന്നിവർ  സംസാരിച്ചു. മേഖല സെക്രട്ടറി കെ ജെ ഷൈജിൻ സ്വാഗതം പറഞ്ഞു.


വർധിക്കുന്ന ലഹരി ഉപയോഗം തടയാനായി ഡി വൈ എഫ് ഐ മാലോം മേഖല കമ്മിറ്റി ജനകീയ കവചം ക്യാമ്പയിൻ, മാലോം മേഖലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ എം പി വിജയകുമാർ നിർവഹിച്ചു, ബ്ലോക്ക്‌ ട്രഷർ  സജിൻരാജ് അധ്യക്ഷത വഹിച്ചു , പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കളായ ടി പി തമ്പാൻ, ലോക്കൽ സെക്രട്ടറി ദിനേശൻ , മനോജ്‌ കെ തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതവും, ജിഷ്ണു കൊന്നക്കാട് നന്ദിയും പറഞ്ഞു.

No comments