Breaking News

വനിതാ ശിശുവികസന വകുപ്പ് മാലോം ഗവ.ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : വനിതാ ശിശു വികസനവകുപ്പ് മാലോം ഗവ.ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

പോഷൻ മാഹ് 2022 എന്നപദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭണികൾക്കും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കൃഷി ഭവൻ ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി ഉത്ഘാടനം ചെയ്തു.

സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.അംഗങ്ങളായ മോൻസി ജോയ്. സന്ധ്യ ശിവൻ. ഐ. സി. ഡി. എസ് സൂപ്പർ വൈസർ പി. ജിനി. മെഡിക്കൽ ഓഫീസർ അമ്പിളി സി.ആർ  എന്നിവർ പ്രസംഗിച്ചു

അംഗണ വാടി വർക്കർ മാരും ആയുർവേദ ആശുപത്രിജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.

ആവശ്യമായമരുന്നുകളും നൽകി

No comments