Breaking News

'പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം': ജോയിന്റ് കൗൺസിൽ വെള്ളരിക്കുണ്ടിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി


വെള്ളരിക്കുണ്ട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായി വെള്ളരിക്കുണ്ട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. വെള്ളരിക്കുണ്ട് പൊടോര കുഞ്ഞിരാമൻനായർ സ്മാരക ഹാളിൽ വച്ച് നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം യമുന രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അരുൺകുമാർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട്  ബിജുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു  സംസാരിച്ചു. ജോ: സെക്രട്ടറി രവി എം സ്വാഗതവും മേഖല വൈസ് പ്രസിഡണ്ട് അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.



No comments