Breaking News

വിദ്യാരംഗം കലാസാഹിത്യ വേദി ചിറ്റാരിക്കാൽ ഉപജില്ലാ സർഗോത്സവം കൂവാറ്റി സ്കൂളിൽ സമാപിച്ചു


ചോയ്യംകോട് :  വിദ്യാരംഗം കലാ സാഹിത്യ വേദി ചിറ്റാരിക്കാൽ ഉപജില്ലാ സർഗ്ഗോത്സവം ചാമക്കുഴി കൂവാറ്റി ഗവ. യു പി സ്കൂളിൽ സമാപിച്ചു.      കഥാരചന, കവിതാരചന, ചിത്രരചന, കാവ്യാലാപനം, പുസ്തകസ്വാദനം, നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിൽ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 350 കുട്ടികൾ  സർഗോത്സവത്തിൽ പങ്കെടുത്തു. അനുബന്ധമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്  സാഹിത്യ സെമിനാറും നടന്നു.

പ്രശസ്ത കഥാകൃത്ത് പി. വി ഷാജികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി ഉഷാകുമാരി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷൈജമ്മ ബെന്നി, കെ വി അജിത് കുമാർ, എസ് എം സി ചെയർമാൻ എം സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ വി അനിൽകുമാർ, കിരൺ രാജ്, പി ഇ സി സെക്രട്ടറി പി രവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രധാനാധ്യാപകൻ ജോയിസ് ജോസഫ് സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കൺവീനർ ഷൈജു ബിരിക്കുളം നന്ദിയും പറഞ്ഞു.  ഉദയൻ  കുണ്ടംകുഴി,അനീഷ് വെങ്ങാട്ട്, ബിനേഷ് മുഴക്കോം, സി. പി സുഭ, ജിതേഷ് വി ശശീന്ദ്രൻ, കൃഷ്ണകുമാർ പള്ളിയത്ത്, മധു പ്രതിയത്ത്, ജിതേഷ് കമ്പല്ലൂർ,സാജൻ ബിരിക്കുളം എന്നിവർ ശില്പശാലകൾക്ക് നേതൃത്വം കൊടുത്തു.

 ജില്ലാതലത്തിലേക്ക് അർഹത നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി അജിത്കുമാർ വിതരണം ചെയ്തു.

No comments