Breaking News

പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ എൻ.എസ്.എസ് ദിനാചരണവും 'ഫ്രീഡംവാൾ' ജില്ലാതല ഉദ്ഘാടനവും നടത്തി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പരപ്പ: പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണം നടത്തി. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളിൽ എൻഎസ്എസ് കുട്ടികൾ തന്നെ വരച്ചു തയ്യാറാക്കിയ ഫ്രീഡം വാൾ ജില്ലാതല ഉദ്ഘാടനം ഹോസ്ദുർഗ് എംഎൽഎ  ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. വി കെ ആർ പദ്ധതിയിലേക്ക് ഉള്ള സഹായം ലീഡർമാരായ ധീരജും ദിവ്യയും കൈമാറി. യോഗത്തിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ്.കെ അധ്യക്ഷനായി. മുഖ്യാതിഥിയായി എൻഎസ്എസ് ഉത്തരമേഖലാ കൺവീനർ മനോജ് കുമാർ കണിച്ചുകുളങ്ങര പങ്കെടുത്തു.ഹരിദാസ് വി. ( എൻഎസ്എസ് ജില്ലാ കൺവീനർ ). രതീഷ് അമ്പിലാടി (PAC മെമ്പർ ചിറ്റാരിക്കൽ ക്ലസ്റ്റർ ). പി. സുരേന്ദ്രൻ പിടിഎ പ്രസിഡന്റ്‌ ). പി എം ശ്രീധരൻ (സ്റ്റാഫ്‌ സെക്രട്ടറി )  എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ ബിജു എ.എം നന്ദി അർപ്പിച്ചു.

No comments