Breaking News

അപകടം വരെ കാത്തിരിക്കണോ...? വെള്ളരിക്കുണ്ട് കനകപ്പള്ളിയിൽ റോഡരികിൽ വൈദ്യുത തൂൺ പൊട്ടിവീഴാറായ നിലയിൽ


വെള്ളരിക്കുണ്ട്: ഭീമനടി സെക്ഷന് കീഴിൽ വെള്ളരിക്കുണ്ട്  കനകപ്പള്ളിയിൽ എച്ച്.ടി ലൈൻ കടന്നു പോകുന്ന വൈദ്യുത തൂൺ ഏത് സമയവും നിലംപൊത്താവുന്ന നിലയിൽ അപകടാവസ്ഥയിൽ. പോസ്റ്റിൻ്റെ  അടിഭാഗം പകുതിയും പൊട്ടി പിഡബ്ല്യുഡി റോഡിലേക്ക് വീഴാൻ പാകത്തിൽ ചരിഞ്ഞു നിൽക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. കുട്ടികൾ അടക്കമുള്ള പൊതുജനങ്ങക്ക് ഇതുവഴിയുള്ള കാൽനടയാത്ര പോലും ഭീഷണിയായി മാറിയിരിക്കുകയാണ്.



No comments