Breaking News

വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം ഇനി പുതിയകെട്ടിടത്തിൽ...അംഗങ്ങൾക്കുള്ള ഓണകിറ്റ് വിതരണവും നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം ഇനി മുതൽ പുതിയ ഓഫീസിൽ പ്രവർത്തിക്കും..

വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിലെ താലൂക്ക് ഓഫീസ് ജംഗഷനിലെ റബ്ബർ ഉൾപ്പാദക സഹകരണസംഘംഓഫീസ് കെട്ടി ടത്തിലാണ് പ്രസ്സ് ഫോറം പ്രവർത്തിക്കുക. പുതിയ ഓഫീസിന്റെ പ്രവർത്തനവും ജനറൽ ബോഡി യോഗവും ചൊവ്വാഴ്ച നടന്നു. അംഗങ്ങൾക്ക് ഓണകിറ്റും വിതരണം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകൻ ടി. പി. രാഘവന്റെ 65 മത് പിറന്നാൾ അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. യോഗത്തിൽ പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷതവഹിച്ചു.

സെക്രട്ടറി എ. ദുൽകിഫിലി. ജോയിന്റ് സെക്രട്ടറി സുധീഷ്പുങ്ങംചാൽ. ട്രഷറർ ജോയ് കവിത. അഖിൻ മരിയ. വിജയൻ ഭീമനടി. ജോർജ് കുട്ടി തോമസ്. ഹരികൃഷ്‌ണൻ വെള്ളരിക്കുണ്ട്. പി. വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു...

No comments