Breaking News

മ​ല​യോ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് മോഷ്ടാക്കൾക്ക് സൗകര്യമാകുന്നു


ഭീ​മ​ന​ടി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യോ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഭീ​മ​ന​ടി കു​റു​ഞ്ചേ​രി​യി​ലെ കു​ടി​പ്പാ​റ ജോ​സി​ന്‍റെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ നി​ന്നും 2 ക്വി​ന്‍റ​ല്‍ റ​ബ​ര്‍ ഷീ​റ്റ് മോ​ഷ​ണം പോ​യി. ഇ​തി​നു​മു​മ്പ് കാ​ലി​ക്ക​ട​വി​ലെ മൈ​ലാ​ടും​പാ​റ ടോ​മി​യു​ടെ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് ഒ​രു ക്വി​ന്‍റ​ല്‍ റ​ബ​ര്‍ ഷീ​റ്റും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും ക​വ​ര്‍​ന്നി​രു​ന്നു. കു​ന്നും​കൈ​യി​ലെ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഷാ​ജി​യു​ടെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ഷ​ട്ട​ര്‍ പൊ​ക്കി​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും രാത്രി​കാ​ല​ങ്ങ​ളി​ല്‍ തെരുവു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​ത് മോഷ്ടാ​ക്ക​ള്‍​ക്ക് തു​ണ​യാ​കു​ക​യാ​ണ്.

No comments