Breaking News

നവകേരളമിഷൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ശുചിത്വമിഷൻ നേതൃത്വത്തിൽ പരപ്പയിൽ ഹരിതകർമ്മസേനാ സംഗമം സംഘടിപ്പിച്ചു


പരപ്പ: നവകേരള മിഷൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാസർഗോഡ് ജില്ല ശുചിത്വമിഷൻ സംഘടിപ്പിച്ച ഹരിത കർമ്മ സേനാ സംഗമം 2022  പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് എം.എൽ.എ.ശ്രീ. ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനo ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു മുഖ്യാതിഥി ആയി ശ്രീ.കെ.ടി.ബാലഭാസ്കർ, (എക്സിക്യൂട്ടിവ് ഡയറക്ടർ സംസ്ഥാന ശുചിത്വമിഷൻ ഹരിത കർമ്മ സേന) പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു ശ്രീമതി ലക്ഷ്മി എ (ജില്ല കോർഡിനേറ്റർ ശുചിത്വമിഷൻ ) ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജു കട്ടക്കയം, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീമതി പ്രസന്ന പ്രസാദ്, കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ.പി, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ ടി.കെ നാരായണൻ, വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.കെ.ഭൂപേഷ്, ബ്ലോക്ക് മെമ്പർ ജോസ് കുത്തിയതോട്ടിൽ, നവകേരള മിഷൻ ജില്ല കോഡിനേറ്റർ ശ്രീ.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.സുമേഷ് കുമാർ സ്വാഗതവും, ശ്രീ.കെ.ജി.ബിജുകുമാർ. (ജി.ഇ.ഒ. പരപ്പ ബ്ലോക്ക് പഞ്ചായത്ത്) നന്ദിയും പറഞ്ഞു. 

പരിപാടിയുടെ  ഭാഗമായി ഘോഷയാത്ര, ആദര സംഗമം, കലാപരിപാടികൾ എന്നിവയും നടന്നു.

No comments