Breaking News

അധ്യാപക ദിനത്തിൻ ജ്യോതിഭവൻ സ്പെഷ്യൽ സ്ക്കൂളിലെ അധ്യാപകർക്ക് ആദരമർപ്പിച്ച് ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണൽ


ചിറ്റാരിക്കാൽ : അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്നേ ദിവസം ഒരുപാട് കുരുന്നുകൾക്ക് ജീവിതം പകർന്ന് കൊടുക്കുന്ന ചിറ്റാരിക്കാൽ ജ്യോതിഭവൻ സ്പെഷ്യൽ സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ച് ചിറ്റാരിക്കാൽ വൈസ്മെൻ ക്ലബ്. ക്ലബ് പ്രസിണ്ടന്റ് സജി പി ജോസ് അദ്ധ്യക്ഷത വഹിച്ചു. വിഭിന്ന ശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഈ അധ്യാപകർ സമൂഹത്തിന്റെ നൻമയാണെന്നും, ക്ഷമയുടെയും , വിവേകത്തിന്റെയും , വിനയത്തിന്റെയും, അർപ്പണ മനോഭാവത്തിന്റെ യഥാർത്ഥ മാതൃകകളാണെന്നും ഈശ്വരതുല്യരാണെന്നും വൈസ് മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്ക്റ്റ് സിക്സ് പി ആർ ഒ ഷിജിത്ത് കുഴുവേലിൽ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈസ് നിവാസ് ഡയറക്ടർ ഷാജു ചെരിയംകുന്നേൽ, ജിയോ ചെറിയ മൈലാടിയിൽ, സണ്ണി മൈലിക്കൽ , ജെയിംസ് പുതുമന, വിൻസെന്റ് ഇലവത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജ്യോതിഭവൻ  സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ സി. അനറ്റ്, മദർ സുപ്പീരിയർ സി. ട്രീസ , സി.ജിസ് മരിയ, കൃഷ്ണ കുമാർ, ശാലിനി, നയന , ദാനമ്മ, ഷൈലജ, സി സാന്ദ്ര തുടങ്ങിയ അധ്യാപകരെ വൈസ് മെൻ ക്ലബ് പൊന്നാട അണിയിച്ച് ആദരിച്ചു.

No comments