Breaking News

അധ്യാപക ദിനം: കേരള കോൺഗ്രസ് (എം) സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഗുരുവന്ദനം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്:  കേരള കോൺഗ്രസ്  എം കാസർകോട് ജില്ലാ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ഗുരു മുറ്റം എന്നപേരിൽ സീനിയർ അധ്യാപകനായ മാത്യു കാഞ്ഞിരത്തിങ്കൽ സാറിനെയും,മേരി ടീച്ചറെയും, അവരുടെ വീട്ടിലെത്തി ആദരിച്ചു.. ഗുരു മുറ്റം എന്ന പേരിൽ നടത്തിയ പരിപാടി  കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്  കുര്യാക്കോസ് പ്ലാപറമ്പിൽ ഉദ്ഘാടനം ചെയ്തു.. വിദ്യാർത്ഥികളും അധ്യാപകനുമായി ആത്മബന്ധം സൂക്ഷിച്ച് ആളായിരുന്നു അദ്ദേഹം എന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. കർഷകരോടൊപ്പം നിലനിൽക്കാനും അവർക്കു വേണ്ടി ശബ്ദിക്കാനും, അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു സംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന അധ്യക്ഷനായിരുന്നു. ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ, ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ, ജില്ലാ കമ്മിറ്റി അംഗം സജി സെബാസ്റ്റ്യൻ, ജില്ലാ ഐടി കോഡിനേറ്റർ അഭിലാഷ് മാത്യു,നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ  ബാബു നെടിയകാല, ജോസ് ചെന്നക്കാട്ട് കുന്നേൽ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷാജി വെള്ളം കുന്നേൽ, സാജു പാമ്പക്കൻ, രാജേഷ് സി ആർ,കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങ്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പകാട്ട്, ബളാൽ  മണ്ഡലം പ്രസിഡണ്ട് ടോമി മണിയൻ തോട്ടം, വെസ്റ് എളേരി മണ്ഡലം പ്രസിഡണ്ട് ജോസ്,  ടോമി കുമ്പാട്ട്,ജോഷ്ജോ ഒഴുകയിൽ,മനോജ്‌ മാടവന, ജെയിംസ് കിഴക്കുംകര, ജോസ് പെരുമ്പനാനിയിൽ തുടങ്ങിയവർ സംസാരിച്ചു.

No comments