60 ലക്ഷം രൂപയുമായി രാജപുരം സ്വദേശികളടക്കം 3 പേർ കസ്‌റ്റഡിയിൽ
ഉദുമ : ബൊലെറോ വാഹനത്തിൽ കടത്തിയ 60 ലക്ഷം രൂപ പിടിച്ചു. പാക്കം, രാജപുരം സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. രാജപുരം സ്വദേശി ബെന്നി എബ്രഹാം (53), മഹേഷ് റെഡ്ഡി (35), പാക്കത്തെ സി കെ ഉണ്ണികൃഷ്ണൻ (35) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .
ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി, ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ മുതിയക്കാലിൽ നിന്നാണ് മതിയായ രേഖകൾ ഇല്ലാത്ത 60 ലക്ഷം പിടിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബേക്കൽ പൊലീസ് രേഖകൾ ഇല്ലാത്ത പണം പിടിച്ചത്. ബേക്കൽ സബ് ഇൻസ്‌പക്ടർ എം രജനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, പ്രവീൺ, എം വി നിതിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
No comments