Breaking News

അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതിമാരെ ആദരിച്ച് വെള്ളരിക്കുണ്ട് വൈ.എം.സി.എ

വെള്ളരിക്കുണ്ട്: അധ്യാപക ദിനമായ സെപ്റ്റംബർ 5ന് വെള്ളരിക്കുണ്ടിലെ അധ്യാപക ദമ്പതിമാരെ വീട്ടിലെത്തി ആദരിച്ച് വൈ.എം.സി.എ വെള്ളരിക്കുണ്ട് യൂണിറ്റ്. വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകനായിരുന്ന തോമസ് പറമ്പത്ത് ഭാര്യ നിർമ്മലഗിരി എൽ പി സ്കൂൾ അധ്യാപികയായിരുന്ന സെലിൻ ജോസഫ്, സെൻ്റ്.ജോസഫ് യു .പി സ്കൂൾ അധ്യാപകരായിരുന്ന അലക്സ് ജോസഫ് ഭാര്യ ഡെയ്സി അലക്സ് എന്നിവരെയാണ് ആദരിച്ചത്. വെള്ളരിക്കുണ്ട് വൈഎംസിഎ പ്രസിഡണ്ട് ജയ്സൺ കാവുപുരയ്ക്കൽ മറ്റ് ഭാരവാഹികളായ ബെന്നി പ്ലാമൂട്ടിൽ, മാത്യു കളത്തൂർ, ബാബു കല്ലറയ്ക്കൽ എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി

No comments