Breaking News

വാഹനം ഓവർടേക്ക് ചെയ്തതിലുള്ള വിരോധത്താൽ മർദിച്ചു ; യുവാവിന്റെ പരാതിയിൽ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : വാഹനം ഓവർട്ടേക്ക് ചെയ്തതിലുള്ള വിരോധത്താൽ മർദിച്ചതായി പരാതി. കള്ളാർ അമ്പലത്തിനു സമീപം ആടകം റോഡിൽ കൂടി സഞ്ചരിക്കുകയായിരുന്ന കാറിനെ ഓവർടേക്ക് ചെയ്ത ബൈക്ക് യാത്രികൻ കള്ളാർ അഞ്ചലാ സ്വദേശിയായ  ശരത് ചന്ദ്രൻ (28) നാണ് മർദ്ദനമേറ്റത്. കാർ യാത്രക്കാരും കള്ളാർ സ്വദേശികളുമായ പ്രദീപ്‌, യതീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ശരത്തിന്റെ തടഞ്ഞു നിർത്തി ഹെൽമെറ്റ് ഊരി മുഖത്തും തലക്കും അടിച്ചു പരിക്കേല്പിച്ചു എന്നതാണ് പരാതി. അടിയേറ്റ് പരിക്ക് പറ്റിയ ശരത് ചന്ദ്രൻ പൂടകല്ല് ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments