Breaking News

അളവിൽ കൂടുതൽ വിദേശമദ്യം : ചീമേനി പള്ളിപ്പാറ സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പിടികൂടിയ പള്ളിപ്പാറ സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചീമേനി പള്ളിപ്പാറ സ്വദേശിയായ പ്രദീഷ്  (48) നെതിരെയാണ് കേസ് എടുത്തത്. വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ സഞ്ചിയുമായി നിൽക്കുകയായിരുന്ന പ്രദീഷിനെ പോലീസ്പരിശോധിച്ചപ്പോളാണ് സഞ്ചിയിൽ അളവിൽ കൂടുതൽ വിദേശമദ്യം( 3.5 ലിറ്റർ) ആണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.

No comments