Breaking News

ജനവാസ പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാറഡുക്ക വനത്തിലേക്ക് ഓടിച്ചു വിടുന്നതിനിടെ ആക്രമണം, ദ്രുതകർമസേനാംഗത്തിനു പരിക്ക്


കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദ്രുതകര്‍മ സേനാംഗങ്ങളെ ആന തിരിച്ച് ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വനം വകുപ്പിലെ താത്ക്കാലിക ജീവനക്കാരനും ദ്രുതകര്‍മ സേനാംഗവുമായ ഇരിയണ്ണി തീയ്യടുക്കം സ്വദേശി സനലിനാണ് (23) സാരമായി പരിക്ക് പറ്റിയത്. തിങ്കളാഴ്ച്ച രാവിലെ കര്‍മ്മംതൊടിയിലും പരിസരത്തും വ്യാപകമായി കൃഷികള്‍ നശിപ്പിച്ച കാട്ടാനകളെയാണ് വനപാലക സംഘം ഉള്‍വനത്തിലേക്ക് തുരത്തിയത്. കൈയ്യെല്ല് പൊട്ടിയതിനാല്‍ സനലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

No comments