Breaking News

മലയോരത്തിന്‌ അഭിമാനമായി എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ റാങ്കുമായി ബളാൽ സ്വദേശി അജയ് കൃഷ്ണൻ


വെള്ളരിക്കുണ്ട് : ഒന്നാമനാണെന്ന കാര്യം ബളാലിലെ അജയ് കൃഷ്ണൻ അറിഞ്ഞത് കാഞ്ഞങ്ങാട്ടെ ഓണത്തിരക്കിനിടയിൽ. ഓണത്തിനൊരുക്കാൻ പൂവുകളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനിടയിൽ തൃശ്ശൂരിലെ അധ്യാപകൻ കെ.എസ്.ഗോകുലാണ് റാങ്ക് സന്തോഷം അറിയിച്ചത്. കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ 29-ാം റാങ്കുകാരനാണ് അജയ് കൃഷ്ണൻ.ജില്ലയിൽ ഒന്നാമനും. ഓണവിപണിയിൽ അച്ഛനമ്മമാർക്കൊപ്പമായിരുന്നു അജയ്‌കൃഷ്ണൻ. മുളിയാർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർ വൈസർ പി.കുഞ്ഞികൃഷ്ണൻ നായരുടെയും കെ.ഗീതയുടെയും മകനാണ്. കുസാറ്റ് പരീക്ഷയിൽ 21-ാം റാങ്ക് നേടിയിരുന്നു. ജെ.ഇ.ഇ. പരീക്ഷയിൽ 1296-ാം റാങ്കും നേടി.

ഇത്‌ കുടുംബത്തിന്‌ കിട്ടിയ ഓണസമ്മാനമെന്ന് കുഞ്ഞികൃഷ്ണനും ഗീതയും പറഞ്ഞു. അജയ് കൃഷ്ണന്റെ സഹോദരി കെ.ദേവിക വെറ്ററിനറി സയൻസിൽ മൂന്നാം വർഷ ബിരുദധാരിയാണ്.

No comments