ഗാന്ധിഭവൻ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് വെള്ളരിക്കുണ്ട് മർച്ചൻ്റ് യൂത്ത് വിംഗ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മർച്ചന്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ ഓണസദ്യയും, ഓണക്കോടി വിതരണവും നടത്തി. വെള്ളരിക്കുണ്ട് വ്യാപാര വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡന്റ് സാം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിജി ജോൺ, ട്രഷറർ കെ എം കേശവൻ നമ്പീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പുഴക്കര കണ്ണൻ നായർ, മായ രാമചന്ദ്രൻ, സാജൻ പൈങ്ങോട്ടു, യൂത്ത് വിങ്ങ് സെക്രട്ടറി ഷാനവാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
No comments