Breaking News

വൈ.എം.സി.എ വെള്ളരിക്കുണ്ടിൻ്റെ ഓണാഘോഷ ഭാഗമായുള്ള ഓൺലൈൻ പൂക്കള മത്സരം നാളെ


വെള്ളരിക്കുണ്ട്: വൈ.എം.സി.എ വെള്ളരിക്കുണ്ടിൻ്റെ ഓണാഘോഷ ഭാഗമായുള്ള പഞ്ചായത്ത് തല ഓൺലൈൻ പൂക്കള മത്സരം നാളെ തിരുവോണ നാളിൽ നടക്കും. ബളാൽ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം.  വീട്ടിൽ ഒരുക്കിയ പൂക്കളത്തിൻ്റെയും പൂക്കളത്തോടൊപ്പമുള്ള സെൽഫിയും 8 ന് 12 മണിക്കുള്ളിൽ 9061822468 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക. രജിസ്ട്രേഷൻ ഫീസ് ഇല്ല. വിജയികളെ കാത്തിരിക്കുന്നത് മിക്സി, ഫാൻ, അയേൺ ബോക്സ് തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളാണ്

No comments