Breaking News

ചിറ്റാരിക്കാൽ ബി.ആർ.സിയുടെ 'ഓണച്ചങ്ങാതി' പരിപാടിക്ക് പറമ്പയിലെ ദേവനന്ദയുടെ വീട്ടിൽ സമാപനം


വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ബി ആർ സി യുട ഓണചങ്ങാതി പരിപാടിക്ക് മാലോത്ത് കസബയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദയുടെ വീട്ടിൽ സമാപനം. ബിആർസിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടിയാണ് ദേവനന്ദ. ദേവ    നന്ദയുടെ വീട്ടിലേക്ക് ബിആർസി ടീമും മാലോത്തു കസബയിലെ അധ്യാപകരും ദേവനന്ദയുടെ കൂട്ടുകാരും ഓണ ചങ്ങാതിമാരായി എത്തി.ഓണക്കിറ്റും ഓണക്കോടിയും നൽകി.പൂക്കളം ഒരുക്കി.ദേവനന്ദയ്ക്ക് വേണ്ടി പാട്ടുകൾ പാടി ഓണക്കളികൾ കളിച്ച് ദേവനയോടൊപ്പം ഏറെ നേരം ചെലവഴിച്ച് ഓണച്ചങ്ങാതിമാർ മടങ്ങി.ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള സമഗ്ര ശിക്ഷ കേരളയുടെ ഓണാഘോഷ പരിപാടിയാണ് ഓണച്ചങ്ങാതി. ബളാൽ പഞ്ചായത്ത് അംഗം അബ്ദുൾ ഖാദറും ഓണച്ചങ്ങാതിമാരോട് ഒപ്പം കൂടി.ചിറ്റാരിക്കാൽ ബിആർസിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷിനി ഫിലിപ്പ്, ജസ്റ്റിൻ സി ആർ സി കോഡിനേറ്റർ മാരായ നിഷ വി ,സുജി ഇ ടി ,മറ്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സി ആർ സി കോഡിനേറ്റർമാരും പരിപാടിക്ക് നേതൃത്വം നൽകി.



No comments