Breaking News

കോളംകുളം ഓണോത്സവ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മുഹമ്മദൻസ് കമ്മാടം കപ്പ് നേടി


ബിരിക്കുളം: കോളംകുളം റെഡ്സ്റ്റാർ ക്ലബ്ബും ഇ എം എസ് സ്മാരക വായനശാലയും   ഓണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന് പ്രതികൂല കാലാവസ്ഥയിലും രാത്രി എറേ വൈകിയും ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ 100കണക്കിന് കാണികൾ പരിപാടിയിലേക്ക് ഒഴുകിയെത്തി. അമ്പതിൽ അധികം ടീമുകൾ  ആവേശകരമായി  പോരാടിയ മത്സരത്തിൽ  മുഹമ്മദൻസ് കമ്മാടം ചാമ്പ്യൻമാരായി. ആയുർമന്ത്ര ആയുർവേദ ഹോസ്പിറ്റൽ ഭീമനടി സ്പോൺസർ ചെയ്ത 5000 രൂപയുടെ ക്യാഷ് അവാർഡും പുലിയംകുളത്തെ യശ്ശശരീരനായ പോലീസ് ഓഫീസർ  അസീസിൻ്റെ സ്മരണയ്ക്ക് സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത ട്രോഫിയും വിജയികൾക്ക് നൽകി. റണ്ണേഴ്സ് ആയ അമൽ ഹോളിഡെയ്‌സ് കുഞ്ഞിമംഗലത്തിനു  കോളംകുളത്തെ സി.ഏച്ച് മുഹമ്മദ്കുഞ്ഞി സ്പോൺസർ ചെയ്ത 3000 രൂപയുടെ ക്യാഷ് അവാർഡും പോലീസ് ഓഫീസർ  അസീസിൻ്റെ സ്മരണയ്ക്ക് സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത ട്രോഫിയും നൽകി. ബെസ്റ്റ് പ്ലയെർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫണ്ടർ എന്നിവർക്കും ഉപഹാരം നൽകി. ട്രോഫി സ്പോൺസർ ചെയ്തത് ഹരിഹര പാലായിയാണ്.

No comments