Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ 'ഓണോത്സവം 2022'ന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  പോലീസ് സ്റ്റേഷനിൽ ഓണോത്സവം 2022 ന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. സ്റ്റേഷൻ എസ് എച്ച് ഒ വിജയകുമാർ സാറിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം വേറിട്ട അനുഭവമായി മാറി. കുടുംബാംഗങ്ങൾക്ക് രസകരമായ ഓണപ്പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റേഷനിലെ അനുഗ്രഹീത ഗായകൻ എസ് സി പി ഒ സജീവനും സംഘവും വേറിട്ട സംഗീതാനുഭവം സമ്മാനിച്ചു. എസ് സി പി ഒ ഷൈജുവിന്റെ നേതൃത്വത്തിൽ ചെയ്ത ഓണപ്പൂക്കളം ജനശ്രദ്ധ പിടിച്ചുപറ്റി. വിമൽ കുമാറിൻ്റെ നളപാചകം പ്രഥമനുൾപ്പെടെ പതിനഞ്ചിലേറെ വിഭവങ്ങളുമായി രുചിയുടെ പുത്തനനുഭവമായി. എസ് സി പി ഒ സുന്ദരനും, സജിത്തും പാൽപ്പായസത്തിന്റെ മഹിമ ഉയർത്തി. എസ് സി പി ഒ രജികുമാറിന്റെയും ടീമിന്റെയും സംഘാടകമികവ് ഓണോത്സവത്തിന്റെ മാറ്റുകൂട്ടി. വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടറും ഓഫിസർസ് അസോസിയേഷൻ മെമ്പറുമായ വേണു. വി സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളരിക്കുണ്ട് പ്രിൻസിപ്പൽ എസ്. ഐ വിജയകുമാർ എം പി അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ ഓണസന്ദേശം നൽകി ദീപം കൊളുത്തി ചടങ്ങ് ഉൽഘാടനം ചെയ്തു. രാജപുരം എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ വി ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് മത്സരവിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സ്റ്റേഷൻ എസ് ഐ രജികുമാർ എം നന്ദി പ്രകാശിപ്പിച്ചു. ഓർമയിൽ ഓരോണവുമായി കുടുംബാംഗങ്ങൾ മടങ്ങി.

No comments