Breaking News

'തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക' ഒടയഞ്ചാലിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

ഒടയഞ്ചാൽ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ ഒന്നിന്  ജനപ്രതിനിധികൾ നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടി ആയി കോടോംബേളൂർ പഞ്ചായത്ത് ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. ഒടയംചാലിൽ നടന്ന പരിപാടിയിൽ എൻ.ആർ.ഇ.ജി സംസ്ഥാന കമ്മിറ്റി അംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്, പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി ദാമോദരൻ സ്വാഗതവും, രജനി ക്യഷ്ണൻ ടി.കോരൻ, യു ഉണ്ണിക്യഷ്ണൻ, കെ വി കേളു ,എച്ച് നാഗേഷ്, എന്നിവർ സംസാരിച്ചു പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഗോപാലകൃഷ്ണൻ പി നന്ദി പറഞ്ഞു 

No comments