Breaking News

അനയ് മോന്റെ ഓർമ്മ ദിനത്തിൽ ഒടയംചാലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ഒടയംചാൽ :  ഒടയംചാലിൽ പ്രവർത്തിച്ച് വരുന്ന അനയ് മോൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചൈതന്യ പുരുഷസഹായസംഘവും സംയുക്തമായി അഹല്യ ഐ ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ഒടയംചാൽ വ്യാപാരഭവനിൽ വെച്ച് നടന്ന ക്യാമ്പ്  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ചൈതന്യ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ്  സി.ദാമോദരൻ അധ്യക്ഷനായി. ഡോ : എം.എസ് പീതാംബരൻ , കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എ.എം.സി ട്രസ്റ്റ് വൈസ് ചെയർമാനായ പി.ദാമോദരൻ , ഡോ: ലക്ഷ്മി,  പ്രഭാകരൻ വാഴുന്നോറടി (PRO,അഹല്യ ഫൗണ്ടേഷൻ ) കെ.ജെ സണ്ണി, ട്രസ്‌റ്റ് ജനറൽ സെക്രട്ടറി സന്തോഷ് ഒടയംചാൽ തുടങ്ങിയവർ സംസാരിച്ചു. എം.കെ. ശശിധരൻ സ്വാഗതവും രതീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു.

No comments