Breaking News

നിലനിൽപ്പിനായുള്ള പോരാട്ടം വെസ്റ്റ് എളേരി ഭീമനടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി


ഭീമനടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുന്നതിനെതിരെയും വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഭീമനടിയിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ഭീമനടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ബസ്റ്റാന്റിൽ സമാപിച്ചു. മാർച്ച്  ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. തങ്കച്ചൻ, മോളിക്കുട്ടി പോൾ അംഗങ്ങളായ ടി.വി.രാജീവൻ, എൻ.വി പ്രമോദ്, ഇ.ടി. ജോസ്, ടി.ജെ.ജയിംസ്, എൻ. ഷരീഫ്, എം.വി. ലിജിന, ശാന്തി കൃപ, ബിന്ദു മുരളീധരൻ, ഓമന കുഞ്ഞിക്കണ്ണൻ, സി.ഡി.എസ് ചെയർപേർസൺ സൗദാമിനി വിജയൻ എന്നിവർ സംസാരിച്ചു.




No comments