മലയോരമേഖല ജനറൽ വർക്കേഴ്സ് സഹകരണ സംഘം ഓഫീസ് വെള്ളരിക്കുണ്ട് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
വെള്ളരിക്കുണ്ട് : മലയോര മേഖല ജനറൽ വർക്കേഴ്സ് സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ജോസഫ് രാജു അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ വി ലോഹിതാഷൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. കെ സി ബാബു, സണ്ണി മങ്കയം, കേരള ബാങ്ക് വെള്ളരിക്കുണ്ട് ബ്രാഞ്ച് മാനേജർ ജയരാജൻ, ടോമി മണിയൻതോട്ടം, ബേബി പുതുമന എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ..സി കുഞ്ഞ്കൊച്ച് സ്വാഗതവും സംഘം സെക്രട്ടറി രജനി രാജൻ നന്ദിയും പറഞ്ഞു
No comments