Breaking News

ചോയ്യംകോടെ കെൻസയോടൊപ്പം ഓണം ആഘോഷിച്ച് ബിആർസി ചിറ്റാരിക്കാൽ ഉപജില്ലാതല ഓണചങ്ങാതി പരിപാടിക്ക് തുടക്കമായി

ചോയ്യങ്കോട്: എ എൽ പി എസ് കീഴ്മാല സ്കൂളിലെ ഒന്നാം ക്ലാസുകാരി കെൻസ ഫൈസൽ എന്ന ഭിന്നശേഷി കൂട്ടുകാരിയുടെ വീട്ടിലാണ് ചങ്ങാതിക്കൂട്ടം ഇത്തവണ ഓണം ആഘോഷിക്കാൻ എത്തിയത്. കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷത്തിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പരിപാടിയാണ് ഓണച്ചങ്ങാതി. ചിറ്റാരിക്കാൽ ഉപജില്ലാതല ഓണചങ്ങാതി പരിപാടിയുടെ ഉദ്ഘാടനം ചോയ്യംകോട്  ഉള്ള കെൻസ ഫൈസലിന്റെ വീട്ടിൽ വച്ച് നടന്നു. പരിപാടിയിൽ ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കാസിം ടി, എ എൽപിഎസ് കീഴ്‌മല സ്കൂളിലെപ്രധാന അധ്യാപിക പുഷ്പലത, ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ,സി ആർ സി കോഡിനേറ്റർമാർ ,കീഴ്‌മാല സ്കൂളിലെ മറ്റ് അധ്യാപികമാർ ,നാട്ടുകാർ,

കെൻസയുടെ സഹപാഠികൾതുടങ്ങിയവർ പങ്കാളികളായി. കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം ഷൈജമ്മാ ബെന്നി പരിപാടിക്ക് ആശംസകൾ അറിയിച്ചു.ഓണക്കിറ്റും ഓണക്കോടിയുമായി എത്തിയ ചങ്ങാതിക്കൂട്ടം കൂട്ടുകാർ കെൻസയുടെ വീട്ടിൽ പൂക്കളമൊരുക്കി , ഓണക്കളികൾ അവതരിപ്പിച്ചു , ഓണസദ്യ ഒരുക്കി കെൻസയുടെ കൂടെ ഓണം ആഘോഷിച്ചു.

No comments