കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
ഭീമനടി: കുറുഞ്ചേരി എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പി പി നിരഞ്ജന, അനീറ്റ സാജു, അൽഫോൻസ ജോസഫ് എന്നിവർക്കുള്ള എൻ ഭാസ്കരൻ എൻഡോവ്മെന്റും, സർഗോത്സവം വിജയി ശിവന്യ ശശി, ചാന്ദ്രദിന ക്വിസ് മത്സര വിജയികളായ പി അശ്വതി, എം ധീരജ് എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. കുറുഞ്ചേരി എ കെ ജി വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി പി കെ രമേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ സുബീഷ് നന്ദിയും പറഞ്ഞു.
No comments