Breaking News

പ്രദേശത്തെ തിരഞ്ഞെടുത്ത കുടുംബങ്ങളിലേക്ക് ഓണകിറ്റ് എത്തിച്ച് നൽകി ബ്രദേഴ്സ് കുറുഞ്ചേരി


ഭീമനടി: കുറുഞ്ചേരിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ബ്രദേർഴ്സ് കുറുഞ്ചേരി നേതൃത്വത്തിൽ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലേക്ക് ഓണത്തിന് മുന്നോടിയായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണസദ്യക്കുള്ള അനാദി സാധനങ്ങൾ ഉൾപ്പടുത്തിയാണ് കിറ്റ് തയ്യാറാക്കിയത്. 

ഏതാനും നാളുകൾക്ക് മുമ്പ് ബിരിയാണി ഫെസ്റ്റ് നടത്തിയാണ് ബ്രദേർസ് കുറുഞ്ചേരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചത്. പ്രദേശത്ത് ആവശ്യമായ സ്ഥലങ്ങളിൽ ചികിത്സാ സഹായങ്ങളും എത്തിച്ചിട്ടുണ്ട് ഈ കൂട്ടായ്മ

No comments