Breaking News

വെസ്റ്റ്എളേരി ചട്ടമല പറമ്പ വെളിച്ചംതോട് റോഡിൻ്റെ ശോച്യാവസ്ഥ; തിരുവോണ നാളിൽ ഉപവാസ സമരം നടത്തി നാട്ടുകാരുടെ പ്രതിഷേധം


വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരി പഞ്ചായത്ത് പത്താം വാർഡിലെ ചട്ടമല വെളിച്ചാംതോട് പറമ്പ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമാമായി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം തിരുവോണനാളിൽ  ഉപവാസ സമരം നടത്തിയാണ് പ്രതിഷേധിച്ചത്.

30 കൊല്ലത്തോളം പഴക്കമുള്ള ഈ  റോഡിൽ കാൽനട പോലും സഞ്ചാരയോഗ്യം അല്ലാത്തവിധം ആയിട്ട് കാലങ്ങൾ ഏറെ ആയി. എന്നിട്ടും ഇതുവരെയായി പഞ്ചായത്ത് മുതലുള്ള അധികാരികളുടെ ഭാഗത്തുനിന്നും കടുത്ത അവഗണന ആണ് ഈ നാടും നാട്ടുകാരും നേരിടുന്നത്. ഇതിൽ പ്രതിഷേധം അറിയിച്ചായിരുന്നു തിരുവോണ നാളിലെ വേറിട്ട പ്രതിഷേധം സമര സമിതി സംഘടിപ്പിച്ചത്‌. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കും എന്ന് പ്രതീക്ഷയിലാണ് ഇവിടുത്തുകാർ. ഇനിയും അവഗണന തുടരുകയാണെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കുക തന്നെ ചെയ്യുമെന്ന് സമരസമിതി സെക്രട്ടറി ജെസ്റ്റിൻ മാത്യൂ സമരം ഉൽഘാടനം ചെയ്തു കൊണ്ട് അറിയിച്ചു.

No comments