Breaking News

റിട്ട.പോസ്റ്റ്മാനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പനത്തടി മാനടുക്കത്തെ ടി.എൻ അപ്പുക്കുട്ടൻ നായർ അന്തരിച്ചു കാൻഫെഡ് ജില്ലാ സെക്രട്ടറിയായിരുന്നു


പനത്തടി: റിട്ടയേഡ് പോസ്റ്റ്മാനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന മാനടുക്കത്തെ  ടി.എൻ അപ്പുക്കുട്ടൻ നായർ (71) നിര്യാതനായി. കാൻഫെഡ് ജില്ലാ സെക്രട്ടറിയായിരുന്നു. പനത്തടി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ അക്ഷരവെളിച്ചം എത്തിക്കുന്നതിനായി എറെ പ്രവർത്തിച്ചിരുന്നു. മാനടുക്കം ശാസ്ത്രിനഗർ കോളനിയിൽ കാൻഫെഡ് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. 1988 ലെ സബൂർണ്ണ സാക്ഷരത യഞ്ജത്തിലെ മാസ്റ്റർ ട്രയിനർ ആയിരുന്നു. മികച്ച സാക്ഷരത പ്രവർത്തനങ്ങൾക്കുള്ള ഒട്ടനവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. നീണ്ട 36 വർഷക്കാലത്തെ പോസ്റ്റ്മാൻ സേവനത്തിന്ശേഷം 2017 ലാണ് വിരമിച്ചത്. ഭാര്യ തങ്കമണി, മക്കൾ: അനിൽകുമാർ (വ്യാപാരി, കോളിച്ചാൽ), അജിത്ത്കുമാർ. മരുമകൾ: രമ്യ.

No comments