Breaking News

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം


തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. സംഭവത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. ശാസ്താംമുളപ്പില്‍ വിലാസിനിയുടെ വീടിന്റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും ചെയ്തു. മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജില്‍ കോട്ടായി ദേശത്ത് മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ജില്ലയില്‍ നേരത്തേയും മിന്നല്‍ ചുഴലി ഉണ്ടായിരുന്നു. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നല്‍ചുഴലിയുണ്ടായത്. പുത്തന്‍കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു നാശനഷ്ടമുണ്ടായത്.

No comments