വിദ്യാർത്ഥികളെ പിഡനത്തിന് ഇരയാക്കിയ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു
വെള്ളരിക്കുണ്ട് : വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികളേയും പെൺകുട്ടിയേയും നിരന്തരം പിഡിപ്പിച്ച യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു
നിർമ്മാണതൊഴിലാളിയായ ബളാൽ അരിങ്കല്ലിലെ സുധീഷ്(24)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. 11 വയസുള്ള രണ്ട് ആൺകുട്ടികളേയും ഒമ്പത് വയസുള്ള പെൺകുട്ടിയേയുമാണ് ഇയാൾ ഒരു വർഷക്കാലമായി പിഡിപ്പിച്ചിരുന്നത്. ഒടുവിൽ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്കൂളിൽ കൗൺസിലിങ്ങിന് വിധേയമാക്കി യപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്നാണ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. പോക്സോ കുറ്റം ചുമത്തി കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് കഴി ഞ്ഞദിവസം ഇയാളെ അറസ്റ്റുചെയ്തു. ഹോസ്ദുർഗ് ജുഡീ ഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒരുവർഷക്കാലമായി സുധീഷ് കുട്ടികളെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലങ്ങളിൽ വെച്ചും പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഉൾപ്പെടെ വിധേയമാക്കുകയായിരുന്നു.
No comments