Breaking News

മഞ്ചേശ്വരം പന്തൽ തകർന്ന സംഭവം; അറസ്റ്റിലായവരുടെ എണ്ണം ആറായി നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് ആരോപണം


ഉപ്പള ബേക്കൂര്‍ സ്‌കൂളില്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിനിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കരാറുകാരായ അഹമ്മദ് അലി, അബ്ദുള്‍ ബഷീര്‍ എന്നിവരും ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുണ്ടായ അപകടത്തിപ്പെട്ട് 60 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് ആരോപണം.


No comments