Breaking News

ബ്രിട്ടനിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴു ലക്ഷം തട്ടിയ സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : യു.കെയിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് യുവതിയുടെ ഏഴുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ഇടുക്കി വന്നപ്പുറം സ്വദേശിനി അന്നമരിയ ജോയിയുടെ (31) പരാതിയിൽ തിരുവനന്തപുരത്തെ അൽഫ മരിയ ഇൻറർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം.ഡി റോജർ, ജീവനക്കാരായ അജു തോമസ്, സാക്ക് റസ്, ആകാശ് എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

ചിറ്റാരിക്കാലിലെ ബാങ്ക് അക്കൗണ്ടിൽ നിന്നുമുൾപ്പെടെയാണ് യുവതി കഴിഞ്ഞ ഒരു വർഷത്തിനിടെ 7,26, 465 രൂപ അയച്ചുകൊടുത്തതെന്ന് പരാതിയിൽ പറഞ്ഞു. യു.കെ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി.

No comments