Breaking News

പോക്സോ കേസിൽ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി പാലാവയൽ സെയ്ന്റ് ജോൺസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന റോഷി ജോസിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.


ചെറുപുഴ: പോക്സോ കേസിൽ  കോൺഗ്രസ് നേതാവായ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി.2019- ൽ ചിറ്റാരിക്കാൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നിന്നാണ് പാലാവയൽ സെയ്ന്റ് ജോൺസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന റോഷി ജോസിനെ കോടതി കുറ്റവിമുക്തനാക്കിയത്. 2019 ഒക്ടോബർ 28നാണ് കേസിന് ആസ്പദമായ സംഭവം.സ്കൂളിൽ നിന്ന് ബെംഗളൂരുവിലക്ക് വിനോദയാത്ര പോയ സംഘത്തിലുണ്ടായിരുന്ന വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നായിരുന്നു കേസ്. റോഷി ജോസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം കാസർകോട് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തുടർന്ന് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.കാഞ്ഞങ്ങാട് പോക്സോ കോടതിയിൽ നടന്ന വിചാരണയിൽ വിസ്തരിച്ച 26 സാക്ഷിമൊഴികളും ഹാജരാക്കിയ 30 രേഖകളും പരിഗണിച്ചതിന് ശേഷമാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതി റോഷിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.അഭിഭാഷകരായ ബെന്നി ജോസ്, എബിൻ ബെന്നി എന്നിവരാണ് റോഷി ജോസിന് വേണ്ടി കോടതിയിൽ ഹാജരായത്. ചെറുപുഴ മണ്ഡലം പ്രസിഡന്റും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസിന് എതിരെയുള്ള ലൈംഗിക ആരോപണ കേസ് രാഷ്ട്രീയ വിരോധികൾ കെട്ടിചമച്ചതാണെന്ന നിലപാടാണ് റോഷിയും കോൺഗ്രസ് നേതൃത്വവും തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.

No comments