Breaking News

ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ യുവതിക്ക് തിരിച്ചു കിട്ടിയത് ഒരുലക്ഷത്തോളം രൂപയും സ്വർണ്ണാഭരണങ്ങളുമടങ്ങിയ പേഴ്സ് പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന "കസിൻസ്" ബസ് ജീവനക്കാരാണ് മാതൃകയായത്


വെള്ളരിക്കുണ്ട് : പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന കസിൻസ് ബസിലെ ജീവനക്കാരയ കോളംകുളത്തെ ബസ് ജീവനക്കാരയ ഷമീർ,ശരത്ത്, ചന്ദ്രൻ എന്നിവർ നഷ്ട്ടപെട്ടുപോയ പേഴ്സ് ഉടമസ്ഥനു തിരിച്ചു നൽകി നാട്ടുകാരുടെ കയ്യടി നേടിയിരിക്കികയാണ്. കോട്ടയത്ത് നിന്ന് മരണന്തര ചടങ്ങുകൾക്കായി പരപ്പയിലേക്ക് വന്ന യുവതിയുടെ കയ്യിൽ നിന്നും ഒരുലക്ഷത്തോളം രൂപയും, വിലപിടിപ്പുള്ള രേഖയും, സ്വർണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെടുകയും ബസ് ജീവനക്കാർക്ക് ലഭിക്കുകയും, അത് ഉടമസ്ഥന് കൃത്യമായി ഏൽപ്പിച്ചു കൊണ്ട് മണിക്കൂറുകൾക്കകം മാതൃക കാട്ടി. കണ്ടക്ടർ ശരത്ത് ഇതിനു മുൻപ് രണ്ടു തവണ ബസിൽ തലകറങ്ങി വീണ ആൾക്കാരെ ബസുമായി നേരെ ആശുപത്രിയിൽ എത്തിച്ചു സമൂഹത്തിനു മാതൃക കാട്ടിയിട്ടുണ്ട്

No comments