ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസിന് ചുള്ളിക്കരയിൽ തുടക്കം അബ്ദുല്ല ഹാജി അയ്യങ്കാവ് ജാഥാ ക്യാപ്റ്റൻ ഉമർ സഖാഫി പാണത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു
ചുള്ളിക്കര : ശുഹദാ ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന മലയോര മേഖല സന്ദേശ റാലി സമാരംഭം കുറിച്ചുകൊണ്ട് അയ്യങ്കാവിൽ അബ്ദുല്ല ഹാജി യിൽ നിന്ന് ജാഥാ ക്യാപ്റ്റൻ ഉമർ സഖാഫിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രവാചക പ്രകീർത്തനങ്ങളുടെ ഈരടികളോടെ, ദഫ് മുട്ട് സ്കൗട്ട്, എന്നിവയുടെ അകമ്പടിയോടെ അയ്യങ്കാവ് മസ്ജിദ് പരിസരത്ത് നിന്നും ചുള്ളിക്കര ടൗണിലേക്ക് മീലാദ് റാലി നടന്നു.ചുള്ളിക്കര ടൌണിൽ വെച്ച് ഫളിലുറഹ്മാൻ മിസ്ബാഹി മീലാദ് സന്ദേശപ്രസംഗം നടത്തി. ഉമർ സഖാഫി സ്വാഗതം പറഞ്ഞു. ഷിഹാബുദീൻ അഹ്സനി അധ്യക്ഷത വഹിച്ചു.
ചുള്ളിക്കരയിൽ നിന്ന് ആരംഭിച്ച് വാഹനറാലി വൈകിട്ട് പാണത്തൂരിൽ സമാപിക്കും
വൈകിട്ട് 4ന് പാണത്തൂരിൽ മീലാദ് സന്ദേശറാലിയും 5ന് സംസ്കാരിക സമ്മേളനവും സംഘടിപ്പിക്കും.സാംസ്‌കാരിക സമ്മേളനത്തിൽ മത - രാഷ്ട്രീയ -സാമൂഹിക - പ്രമുഖർ പങ്കെടുക്കും.
No comments