Breaking News

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സംയുക്തമായി നീതിപഥം നിയമ ബോധവൽക്കരണ സംവാദ പരിപാടി സംഘടിപ്പിച്ചു


ഒടയഞ്ചാൽ: ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സംയുക്തമായി നീതിപഥം നിയമ ബോധവൽക്കരണ സംവാദ പരിപാടി സംഘടിപ്പിച്ചു

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച നീതിപഥം നിയമ ബോധവൽക്കരണ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൌൺസിലർ കെ പി തങ്കമണി സ്വാഗതം പറഞ്ഞു.   പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി ദാമോദരൻ ആശംസ അർപ്പിച്ച് സംസാരിച്ചു. നിയമ ബോധവൽക്കരണ സംവാദ ചർച്ച അഡ്വ.എൽസി ജോർജ്ജ്, അഡ്വ.പ്രകാശ്, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ബിന്ദു.പി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ വിഷയങ്ങളിൽ പരാമർശിച്ച് ചർച്ച നടത്തി.  പരാലീഗൽ വളണ്ടിയർ എ.സുകുമരൻ യോഗത്തിന് നന്ദിയും പറഞ്ഞു.



No comments