Breaking News

ശംഖു നാദത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയിൽ ചീർക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് ഭക്തി നിർഭരമായതുടക്കം....


വെള്ളരിക്കുണ്ട്: .മലയോരത്തെ പ്രസിദ്ധമായ ചീർക്കയം  സുബ്രഹ്മണ്യകോവിലിലെ ആണ്ടിയൂട്ട് മഹാത്സവത്തിൻ്റെ ഭാഗമായ കാവടി സഞ്ചാരത്തിന് ഭക്തി നിർഭരമായതുടക്കം..വ്യാഴാഴ്ച രാവിലെ    നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ പാട്ടത്തിൽ ഗംഗാ ധര പൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘമാണ് പാൽക്കവടിയും. മയിൽ പീലി കെട്ടും. പഞ്ചലോഹവിഗ്രഹവും. എടുത്ത് സഞ്ചാരം തുടങ്ങിയത്..


പുങ്ങംചാൽ  കളരിയാൽ ഭഗവതി ക്ഷേത്രം, അടുക്കളക്കുന്നത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കാവടി സംഘം ആദ്യം സന്ദർശനം നടത്തിയത്..

ദേശ സഞ്ചാരത്തിനു മുൻപ് കളരിയാൽ ഭഗവതിയുടെയും അടുക്കളക്കുന്ന് ഭഗവതി യുടെയും അനുഗ്രഹം വാങ്ങുന്ന ചടങ്ങിന്റെ ഭാഗമാണിത്..

ഈ ക്ഷേത്രങ്ങളിലേക്ക് കാവടി സംഘം പുറപ്പെടുമ്പോൾ ഭക്തമനസുകൾ അരിയും പൂക്കളും ആരതിയും ഒഴിഞ്ഞു എതിരേറ്റു..


ശംഖുനാദത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയിൽ ഇനിയുള്ള ഒരുമാസക്കാലം  ദേശം മുഴുവൻ സഞ്ചരിച്ച് കോവിലിൽ തിരിച്ചെത്തി ആണ്ടി യൂട്ട് പൂജാ മഹോത്സവത്തോടെയാണ് ഒരു നാടിന്റെ തന്നെ ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്..

No comments