Breaking News

ഗോൾ അടിച്ച് ലഹരിയെ തുരത്താൻ ആഹ്വാനം ചെയ്ത് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ


ബിരിക്കുളം :ലോകം ഫുട്ബോൾ ലഹരിയിൽ നിറയുമ്പോൾ നവോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ബിരിക്കുളം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു .

 സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം   നിർവഹിച്ചുകൊണ്ട് സംസാരിക്കവേ  മയക്കുമരുന്നുകൾക്കെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫുട്ബോൾ ലഹരി അതിനൊരു ആയുധമാകട്ടെ എന്നും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിജയകുമാർ എംപി  ആശംസിച്ചു. തുടർന്ന് അദ്ദേഹം ഷൂട്ടൗട്ടിലൂടെ ഗോൾ വല കുലുക്കി ലഹരിക്കെതിരെ ഗോൾ ചലഞ്ചിനും  തുടക്കമിട്ടു




No comments