കളിക്കളത്തിൽ വാശിയും കളത്തിന് പുറത്ത് മധുരവും ; വള്ളിക്കടവിൽ ബ്രസീൽ -അർജന്റീന ഫാൻസുകൾ കേക്ക് മുറിച്ചു സൗഹൃദസംഗമം നടത്തി
വള്ളിക്കടവ്: ഹൃദയത്തിന്റെ പെരുമ്പറമുഴക്കം കളിക്കളത്തിൽ സംഗീതം തീർക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ആവേശത്തിൽ നാടും നഗരവും മാറുമ്പോൾ അർജന്റീന -ബ്രസീൽ ഫാൻസുകാർ വള്ളിക്കടവിൽ സംഘടിപ്പിച്ച സ്നേഹ സംഗമം വേറിട്ട കാഴ്ചയായി.
ഇരുഫാൻസുകാരും മലയോരത്ത് തങ്ങളുടെ ടീമിന്റെ കട്ട്‌ഔട്ടുകളും ഫ്ലെക്സ് ബോർഡുകളും വാശിക്ക് സ്ഥാപിക്കുന്ന തിരക്കിനിടയിലാണ് ഇരുടീമുകളുടെയും ഫാൻസുകാർ വള്ളിക്കടവിൽ സൗഹൃദ സംഗമം നടത്തിയത്.
ഇരുടീമിന്റെയും പതാക അലേഖനം ചെയ്ത കേക്ക് മുറിച്ചുകൊണ്ടായിരുന്നു തുടക്കം. കൊന്നക്കാടും വള്ളിക്കടവിലും ഇതിനോടകം അര്ജന്റീനയുടെയും ബ്രസീലിന്റെ യും കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ചു കഴിഞ്ഞു.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ കേക്ക് മുറിച്ച് മധുരം പങ്കു വെച്ചു. ഫുട്ബോൾ ഫാൻസ് അംഗങ്ങൾ ആയ സുബിത് ചെമ്പകശേരി, ലിനോ, നവാസ്, വിഷ്ണു, ജോസഫ് എന്നിവർ നേതൃത്വം നൽകി.
No comments