Breaking News

കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ


കാഞ്ഞങ്ങാട് ആവിക്കരയിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുമായി നടത്തിയ രാത്രികാല പരിശോധനയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി. നിത്യാനന്ദ പോളി ടെകനിക് കോളേജിന് സമീപത്തെ സക്കറിയ (23), പുതിയ വളപ്പിലെ മുഹമ്മദ് ഇര്‍ഷാദ്(21) എന്നിവരെയാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടേയും സിഐ കെ.പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സക്കറിയയില്‍ നിന്ന് 4 ഗ്രാം എംഡിഎംഎയും ഇര്‍ഷാദില്‍ നിന്നും 3 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേന ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പിടിയിലായ ഇരുവരും ബാംഗ്ലൂരില്‍ നിന്നും മയക്കു മരുന്ന് നേരിട്ട് കൊണ്ടു വന്നു കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ്. പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ രാജീവന്‍, ശരത്, എഎസ്‌ഐമാരായ ശശിധരന്‍, അബുബക്കര്‍ കല്ലായി, സിവില്‍ പൊലീസുകാരായ ബിജു, നികേഷ്, ജിനേഷ്. പ്രണവ്. ജ്യോതിഷ്, റജില്‍ നാഥ്, ഷാബു, സനൂപ്, ലിജിന്‍ എന്നിവരും ഉണ്ടായിരുന്നു.

No comments