Breaking News

ജില്ലാ സ്കൂൾ കായിക മേളയിൽ ഓട്ട മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ ജി എച്ച് എസ് ബളാൽ സ്കൂളിലെ സനൂപിനെ കല്ലൻച്ചിറ മുസ്ലിം ജമാ അത് കമ്മിറ്റി അനുമോദിച്ചു


ബളാൽ : ജില്ലാ സ്കൂൾ കായിക മേളയിൽ ഓട്ട മത്സരത്തിൽ സ്വർണ്ണം നേടിയ കല്ലൻച്ചിറ കെ ഐ എ എൽ പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ജി എച്ച് എസ് ബളാൽ സ്കൂളിലെ 9 ക്ലാസ് വിദ്യാർത്ഥിയുമായ സനൂപ് കല്ലൻച്ചിറയെ കല്ലൻച്ചിറ മുസ്ലിം ജമാ അത് കമ്മിറ്റി അനുമോദിച്ചു ചടങ്ങിൽ ജമാ അത് സെക്രട്ടറി കെ പി റഷീദ് സ്വാഗതം പറഞ്ഞു .പ്രസിഡന്റ്‌ ബഷീർ എൽ കെ  അധ്യക്ഷത വഹിച്ചു.

ട്രഷറർ നസീർ പി, വൈസ് പ്രസിഡന്റ്‌ മാരായ ടി എം ബഷീർ, സി എം ബഷീർ, ജോയിന്റ് സെക്രട്ടറി മാരായ ഹാരിസ് ടി പി, ഹനീഫ പി, എക്സികുട്ടീവ് അംഗങ്ങളായ അബ്ദുള്ള അരീക്കര, നാസർ ടി എം എന്നിവർ സനൂപിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .


No comments