Breaking News

'ഇനി രണ്ടല്ല ഒന്നാണ് നമ്മൾ' ; ഡി.ഡി.എഫ് - കോൺഗ്രസ് ലയന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു




വെള്ളരിക്കുണ്ട് : പ​ത്തു​ വര്‍​ഷ​ത്തെ ഇടവേളയ്ക്കു​ ശേ​ഷം ജയിം​സ് പ​ന്ത​മ്മാ​ക്ക​ലും ജ​ന​കീ​യ വി​ക​സ​ന​ മുന്നണി (ഡി​ഡി​എ​ഫ്)​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഈസ്റ്റ് എളേരിയെ ഇളക്കി മറിച്ച് ആവേശകടലാക്കി ഔദ്യോ​ഗി​ക​മാ​യി കോണ്‍​ഗ്ര​സി​ല്‍ മ​ട​ങ്ങി​യെ​ത്തി.

ഡി.ഡി.എഫ് - കോണ്‍ഗ്രസ് ല​യ​ന​ സമ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​കര​ന്‍ ഉദ്ഘാടനം ചെയ്തു. സിപിഎമ്മിൽ ചേർന്ന അഡ്വക്കറ്റ് സി കെ ശ്രീധരനെതിരെ വിമർശനവുമായി

കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരൻ. ടി. പി ചന്ദ്രശേഖരൻ കൊലക്കേസ് മുതൽ ശ്രീധരന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് കെ. സുധാകരൻ ആരോപിച്ചു. കേസിൽ ചില സി. പി. എം നേതാക്കൾ രക്ഷപ്പെട്ടതിന് പിന്നിൽ ഈ ബന്ധമുണ്ട്. ഈസ്റ്റ് പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ കോൺഗ്രസ് ഡി.ഡി.എഫ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുധാകരൻ. വലിയ മഴ പെയ്യുമ്പോൾ ചില തുള്ളികൾ മാത്രം ഒഴുകിപ്പോകുന്നതുപോലെയാണ് ശ്രീധരന്റെ ചുവടുമാറ്റം. ഇദ്ദേഹത്തിന്റെ കൂടെ ഒരാളും കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോകില്ല. സിപിഎം നേതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി. സി. സി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, കണ്ണൂർ ഡിസിസി പ്രസിഡണ്ട് ജോർജ്, സണ്ണി ജോസഫ്, ഡി ഡി.എഫ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ, വിനോദ് കുമാർ പള്ളിയിൽ വീട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.



No comments