Breaking News

ആസിഫ് അലി - സണ്ണി വെയ്ന്‍ ചിത്രം 'കാസര്‍ഗോള്‍ഡി'ന്റെ ചിത്രീകരണം ചെറുപുഴ താബോറില്‍ പുരോഗമിക്കുന്നു


ചെറുപുഴ : ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയ്യന്നൂര്‍ സ്വദേശിയായ മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുപുഴ പഞ്ചായത്തിലെ താബോറിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു.


മലയോരത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ താബോര്‍ തെരുവ് മലയുടെയും കുരിശുമലയുടെയുമൊക്കെ ദ്യശ്യഭംഗി ഒപ്പിയെടുത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആദ്യമായി മലയോര ഗ്രാമത്തിലെത്തിയ സിനിമാ ചിത്രീകരണത്തെ താബോറിലെ ജനങ്ങള്‍ ഹ്യദയത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്.


മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന 'കാസർഗോള്‍ഡ് 'സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. 


എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല- എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി.


No comments